തിരുവനന്തപുരം: കേരളത്തിൽ ഒരു വികസനവും നടക്കാൻ പാടില്ലെന്നാണ് കേന്ദ്ര സർക്കാറിൻ്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഒരു ഘട്ടത്തിലും കോൺഗ്രസും പ്രതിപക്ഷവും കേരളത്തിന് അനുകൂലമായ നിലപാട് എടുത്തില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിയും കോൺഗ്രസും ഒരേ വാചകങ്ങൾ പങ്കിട്ടെടുത്തുവെന്നും പിണറായി പറഞ്ഞു. വിവിധ രാജ്യങ്ങൾക്ക് കേരളവുമായി ഹൃദയ ബന്ധമുണ്ട്. പക്ഷേ അവരുമായി സഹകരിക്കാൻ കേന്ദ്ര സർക്കാർ അനുവദിക്കുന്നില്ല.
അബുദാബി മാരത്തൺ നടത്താൻ പോലും അനുമതി തന്നില്ലെന്നും പിണറായി പറഞ്ഞു. ഇടതുപക്ഷമുളളതുകൊണ്ടാണ് ബി ജെ പിക്ക് കേരളത്തിൽ വേരോട്ടമില്ലാത്തത്. ഇടതുപക്ഷം ദുർബലമായാൽ കോൺഗ്രസ് അധികാരത്തിലെത്തും. കോൺഗ്രസിനെ അടിയോടെ വാരാമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. വാരാനും കോരാനും കഴിയുന്നവരാണ് കോൺഗ്രസെന്ന് ബി ജെ പിക്ക് അറിയാമെന്നും പിണറായി പറഞ്ഞു.
![]()
