ബഹ്റൈന്‍; കേരള കാത്തലിക് അസോസിയേഷന് (കെ.സി.എ) കുട്ടികള്‍ക്കായി നടത്തിവരുന്ന കലാ- സാഹിത്യ, സംസ്കാരിക മാമാങ്കം ‘ ബി എഫ് സി -കെ സി എ ദി ഇന്ത്യന്‍ ടാലന്റ്റ് സ്കാന്‍’ . മത്സരങ്ങള്‍ നവംബര്‍ 2023 മുതല്‍ ഡിസംബര്‍ 2023 വരെ സംഘടിപ്പിക്കുന്നു.ബഹ്റൈനില്‍ താമസക്കാരായ എല്ലാ ഇന്ത്യന്‍ കുട്ടികള്‍ക്കും പങ്കെടുക്കുവാന്‍ സാധിക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി റോയ് സി ആന്റണി (ചെയര്മാന്), ലിയോ ജോസഫ് ,വര്‍ഗീസ് ജോസഫ് (വൈസ് ചെയര്മാന്) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി രൂപീകരിച്ചതായി കെസിഎ പ്രസിഡന്റ് നിത്യന് തോമസ് പറഞ്ഞു.
![]()
