റിയാദ്: സൗദി അറേബിയയിൽ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങളുടെ എണ്ണം 49 ആയി വർധിച്ചതായി സൗദി ഏവിയേഷൻ മന്ത്രാലയം. കഴിഞ്ഞ ദിവസമാണ് മന്ത്രാലയം പുതിയ കണക്കുകൾ പുറത്തു വിട്ടത്. കണക്കു പ്രകാരം ഡൊമസ്റ്റിക്, ഇന്റർനാഷണൽ, മിലിട്ടറി, അരാംകോ എന്നിവ ഉൾപ്പെടെ 49 വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നെന്നും 5 പുതിയ വിമാനത്താവളങ്ങൾ നിർമാണത്തിലാണെന്നും അവ ഉടൻ പ്രവർത്തിച്ചു തുടങ്ങുമെന്നും മന്ത്രാലയം ട്വിറ്റ് ചെയ്തു.
ഇതോടെ സൗദിയിൽ വിമാനത്താവളങ്ങളുടെ എണ്ണം 54 വർദ്ധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. ഇവയിൽ 29 വിമാനത്താവളങ്ങൾ മാത്രമാണ് സാധാരണ യാത്രകൾക്ക് വേണ്ടി ഉപയോഗിക്കുന്നത്.
![]()
