തൃശ്ശൂർ: പുന്നംപറമ്പ് ഹെറോയിൻ വിൽപ്പന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആസ്സാം സ്വദേശിയായ ഹാഫിസ് ഉദ്ദിൻ മകൻ അബുഷരീഫ് 24 വയസ്സ് എന്ന പ്രതിയെയാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ അനുരാജ്.ടി.സി സീനിയർ സിവിൽ പോലീസ് ഓഫീസർ അരുൺകുമാർ,സിവിൽ പോലീസ് ഓഫീസർമാരായ വിജീഷ്, സിറിൽ, പ്രവീൺ, രതീഷ്, സുബിൻ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ദേശമംഗലം സ്വദേശി സലിം എന്നയാളുടെ പുന്നംപറമ്പിലെ വീട് വാടകയ്ക്ക് എടുത്ത് താമസിച്ചാണ് പ്രതി ചെറിയ പ്ലാസ്റ്റിക്ക് ഡപ്പികളിലാക്കി ഹെറോയിൻ വിൽപ്പന നടത്തി വന്നിരുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
![]()
