പുതു തലമുറയിലേക്ക് ഗാന്ധിസത്തിന്റെ യഥാർത്ഥ ചിന്തധാരയെ എത്തിക്കേണ്ടത് അനിവാര്യമാണെന്ന് ഒ ഐ സി സി സൗദി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുതോറും കൂടുതൽ ശക്തമാക്കുന്ന പ്രതിഭാസമായി മഹാത്മാ ഗാന്ധി മാറുകയാണ്.അതിൽ ഇപ്പോഴും വിറളിപൂണ്ടു കഴിയുകയാണ് അവരുടെ ഘാതകരുടെ പിന്മുറക്കാർ.ഗാന്ധിയുടെ ആശയങ്ങളെയും ആഹീംസാ വാദങ്ങളെയും അംഗീകരിക്കാതെ അദ്ദേഹത്തിന്റെ മഹത് വചനങ്ങളുടെ കിഴിൽ ഗാന്ധിയെക്കാളും വലിയ ഫോട്ടോകൾ വെച്ച് സ്വയം മഹത്വത്കരിക്കുവാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിഞ്ഞു ചവറ്റുകൊട്ടയിൽ തള്ളുമെന്നു യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ ആദ്യക്ഷത വഹിച്ചു.ഐ സി സി സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായ പാപ്പറ്റ കുഞ്ഞി മുഹമ്മദ് ഉത്ഘാടനം ചെയ്തു.
ചെമ്പൻ അബ്ബാസ്, നൗഷാദ് അടൂർ, മുജീബ് മുത്തേടത്ത്, മനോജ് മാത്യു അടൂർ, മുജീബ് തൃത്താല, അസാബ് വർക്കല, അനിൽ കുമാർ പത്തനംത്തിട്ട, ഹരികുമാർ ആലപ്പുഴ, സഹീർ മാഞ്ഞാലി, ശരീഫ് അറക്കൽ, ഹകീം പാറക്കൽ, അനിൽ മുഹമ്മദ് അമ്പലപ്പള്ളി, റഫീഖ് മൂസ ഇരിക്കൂർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സാകിർ ഹുസൈൻ എടവണ്ണ സ്വാഗതവും ഗ്ലോബൽ കമ്മിറ്റി അംഗവും ഹെല്പ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട് നന്ദിയും പറഞ്ഞു.
![]()
