നവംബറിൽ നടക്കുന്ന കേരളീയം 2023 ന് ആശംസയുമായി നടൻ മോഹൻലാൽ. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനമുണ്ടെന്ന് ആശംസകൾ പങ്കുവച്ചുകൊണ്ട് പുറത്ത് വിട്ട വീഡിയോയിൽ മോഹൻലാൽ പറഞ്ഞു. നടന്റെ വിഡിയോ ദൃശ്യം മുഖ്യമന്ത്രി സോഷ്യൽ മീഡിയാ ഹൻഡിലുകളിൽ പങ്കുവെച്ചിട്ടുണ്ട്.
‘ലോകത്ത് എവിടെച്ചെന്നാലും കേരളത്തെ അറിയുക വിദ്യാഭ്യാസത്തിന്റെയും ആരോഗ്യത്തിന്റെയും പേരിലാണ്. അത് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ലോകത്തെവിടെയും നിര്‍ണായക സ്ഥാനങ്ങളില്‍ മലയാളികളുണ്ടാകും. ഞാൻ പ്രവര്‍ത്തിക്കുന്നത് മലയാള സിനിമയിലാണെന്നതിലും ഏറെ അഭിമാനമുണ്ട്. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും ഏറെ അഭിമാനിക്കുന്നതായും’ മോഹന്‍ലാല്‍ വീഡിയോ സന്ദേശത്തിൽ പറയുന്നു.
തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന കേരളീയം 2023 നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണ്
![]()
