റിയാദ് : ഹൃസ്വ സന്ദർശനത്തിന് റിയാദിലെത്തിയ വള്ളിക്കുന്ന് എം എൽ എ അബ്ദുൽ ഹമീദ് മാസ്റ്റർക്ക് റിയാദിലെ പ്രമുഖ ആതുരാലയമായ സഫ മക്ക മെഡിക്കൽ സെന്റർ സ്വീകരണം നൽകി.ആതുര സേവന രംഗത്തും സാമൂഹ്യ വിദ്യഭ്യാസ ജീവകാരുണ്യ രംഗത്തും സൗദിയിലും നാട്ടിലും നടത്തുന്ന സ്തുത്യർഹമായ സേവനങ്ങളെ എം എൽ എ അഭിനന്ദിച്ചു. മാർക്കറ്റിംഗ് വിഭാഗം തലവൻ മഹലീൽ അൽ അസീരി പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പി ആർ ഇൻ ചാർജ് നഹ്ദി അൽ റബീഹ്,യഹിയ ചെമ്മാണിയോട്,ജാബിർ എ കെ, ഇല്യാസ് മറുകര,ഷിഹാബ്,ഉമ്മർ കുട്ടി പനങ്ങാങ്ങര, ഇബ്രാഹീം മഞ്ചേശ്വരം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![]()
