ദോഹ: ദോഹ അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ 2023 വിവിധ രാജ്യങ്ങളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉത്ഘാടനം ചെയ്തു.ആറുമാസം നീണ്ടുനില്‍ക്കുന്ന എക്സ്പോയില്‍ 80ഓളം രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.അല്‍ബിദ പാര്‍ക്കില്‍ ആരംഭിച്ച എക്സ്പോയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം ചൊവ്വാഴ്ച മുതല്‍ ആരംഭിച്ചു.എക്സ്പോയിലെ അന്താരാഷ്ട്ര പവലിയനുകളിലേക്ക് രാവിലെ 10 മുതല്‍ സന്ദര്‍ശനം അനുവദിക്കും.പ്രവേശനം സൗജന്യമാണ്.
ഫാമിലി സോണ്‍, ഇന്റര്‍നാഷണല്‍ സോണ്‍, കള്‍ചറല്‍ സോണ്‍ എന്നീ മേഖലകളിലായി വിവിധ സമയങ്ങളില്‍ നിരവധി പരിപാടികളും സംഘടിപ്പിക്കും.
യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്, ഉസ്ബെസ്കിസ്താന്‍ പ്രസിഡന്റ് ഷൗകത് മിര്‍സിയോയേവ്, ജിബൂട്ടി പ്രസിഡന്റ്, താന്‍സാനിയ പ്രസിഡന്റ്, ഇറാഖ് പ്രധാനമന്ത്രി, യെമന്‍ പ്രധാനമന്ത്രി, റുവാണ്ട പ്രധാനമന്ത്രി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
![]()
