ന്യൂഡൽഹി :ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് വീണ്ടും അയോഗ്യത. ഇത് വ്യക്തമാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപമിറക്കി. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലാണ് നടപടി.മുൻകേന്ദ്രമന്ത്രി പി.എം. സെയ്ദിന്റെ മരുമകൻ കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സ്വാലിഹിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ജസ്റ്റിസ് എൻ. നഗരേഷിന്റെ ഇടക്കാല ഉത്തരവ്.
ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്
![]()
