ഇടുക്കി: ബി ജെ പി യിൽ ചേർന്ന ഇടവക വികാരിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കി. ഇടുക്കി രൂപതയിലെ തൊടുപുഴ കൊന്നത്തടി മങ്കുവ ഇടവക പള്ളിയിലെ വികാരി ഫാ. കുര്യാക്കോസ് മറ്റത്തെയാണ് ബിജെപി അംഗത്വം സ്വീകരിച്ചതിനെ തുടർന്ന് പള്ളിയുടെ ചുമതലയിൽ നിന്ന് ഒഴിവാക്കായത്. ക്രൈസ്തവർക്ക് ചേരാൻ പറ്റാത്ത പാർട്ടിയാണ് ഭാരതീയ ജനതാ പാർട്ടി എന്നു താൻ വിശ്വസിക്കുന്നില്ലന്നു കുര്യാക്കോസ് പറഞ്ഞു. ആനുകാലിക സംഭവങ്ങൾ സസൂഷ്മം വീക്ഷിച്ചതിനുശേഷമാണ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗമാകാൻ തീരുമാനിച്ചതെന്നും ഫാദർ കൂട്ടിച്ചേർത്തു
![]()
