റിപ്പോർട്ട് : അഫ്സൽ കായംകുളം
ഹായിൽ: വൈസ്മെൻ ഇൻൻ്റർനാഷണൽ ഹൈൽ ക്ലബിൻ്റെ നേത്രത്വത്തിൽ സൗദിയിലെ ഹായിലിൽ ഓണഘോഷവും സൗദി ദേശിയ ദിനവും സംയുക്തമായി ആഘോഷിച്ചു. അത്തപുക്കളവും, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാകായിക മൽസരങ്ങളും, വിഭവസമൃദമായ സദ്യയും, വ്യത്യസ്ത ഓണക്കളികളും എല്ലാം ഓണാഘോഷത്തെ വർണ്ണാഭമാക്കി.സൗദി അറേബ്യയുടെ തൊണ്ണുറ്റി മുന്നാമത് ദേശീയദിനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രൊഫ:മനോജ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.
വൈസ്മെൻ ഹായിൽ ക്ലബ്ബ് പ്രസിഡൻ്റ്റ് റോയ് തോമസ് അധ്യക്ഷത വഹിച്ചു.
സൗദിയെന്ന ഈ രാജ്യം 93 ൻ്റെ നിറവിൽ നിൽക്കുപ്പോൾ ലോകത്തിൻ്റെ നെറുകയിലേക്ക് രാജ്യം പിന്നിട്ട വഴികൾ ഓർമ്മപ്പെടുത്തിയാണ് ഈ വർഷത്തെ ദേശിയ ദിനം കടന്ന് പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു.ക്ലബ്ബ് സെക്രട്ടറി ബൈജു ജോൺ,ട്രഷറർ ഷാജി ജോർജ്,കണ്ണൻ,റോബിൻ മാത്യു,ആൻൻ്റണി കുര്യാക്കോസ് എന്നിവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ കലാകായിക മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങളും നൽകി, പുതിയ മെമ്പേഴ്സിന് ക്ലബ്ബിൽ അംഗത്വം നൽകുകയും ചെയ്തു. ഗ്രഹാതുരത്വം നിറഞ്ഞ പൂക്കളങ്ങളും, നിറപറയും, നിലവിളക്കും, ഊഞ്ഞാലും, ഓണസദ്യയും തുടങ്ങി ഒരു പിടി നല്ല ഓർമ്മകളും മനസ്സിൽ നിറച്ചാണ് യെസ്മെൻ ക്ലബ്ബ് സംഘടിപ്പിച്ച ഈ വർഷത്തെ ആഘോഷങ്ങൾക്ക് സമാപനമായത്
ആശാ ഷാജി നന്ദി പറഞ്ഞു.
![]()
