റിയാദ് :ഉംറ നിർവ്വഹിച്ചു കുവൈത്തിലേക്ക് മടങ്ങുമ്പോൾ തുവൈഖി റോഡിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ബാംഗളൂർ സ്വദേശി ഗൗസ് ബാഷ ദാന്തുവിൻ്റെയും കുടുംബത്തിൻ്റെയും ഡി എൻ എ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് റിയാദിൽ ഇന്ന്(29 / 09 /2023 )വെള്ളിയാഴ്ച കബറടക്കുമെന്നു കെ എം സി സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിക്ക് തുവ്വൂർ അറിയിച്ചു.ജുമുഅ നമസ്കാരാനന്തരം അൽ രാജ്ഹി പള്ളിയിൽ വെച്ച് ജനാസ നമസ്കാരത്തിനു ശേഷം നസീം മഖ്ബറയിലാണ് അടക്കം ചെയ്യുന്നത്.
ഒരു മാസം മുൻപ് റിയാദിലെ തുമാമക്ക് അടുത്ത ഇവർ സഞ്ചരിച്ചിരുന്ന ഫോർഡ് കാറും ട്രെയ്ലറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.ഗൗസ് ബാഷ ദാന്തു(35 ),തബ്രാക് സർവർ (31 ),മക്കളായ മുഹമ്മദ് ഈഹൻ ഗൗസ് (4 ),മുഹമ്മദ് ദാമിൽ ഗൗസ് ( 2 ) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
![]()
