റിയാദ് : സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾക്കുള്ള അബിഷിർ പ്ലാറ്റ്ഫോം നാളെ (29 -9 -2023 ) വെള്ളിയാഴ്ച തടസ്സപ്പെടുമെന്നു മുന്നറിയിപ്പ്. വ്യാഴാഴ്ച അർധരാത്രി 12 മണി മുതൽ വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി വരെയാണ് സേവനങ്ങൾ തടസ്സപ്പെടുക. റീ എൻട്രി, ഇക്കാമ പുതുക്കൽ അടക്കമുള്ള മന്ത്രാലയ സേവനങ്ങൾ മുൻകൂട്ടി പൂർത്തീകരിക്കണമെന്നു മന്ത്രാലയം അറിയിച്ചു. അബ്ഷീർ സന്ദേശം വഴിയാണ് സേവനങ്ങൾ തടസ്സപെടുന്ന വിവരം മന്ത്രാലയം അറിയിച്ചത്. അബഷീർ പ്ലാറ്റഫോമിൽ അപ്ഡേഷൻ നടക്കുന്നതിനാലാണ് ഈ സമയത്തു സേവനങ്ങൾക്ക് തടസ്സം നേരിടുക.
![]()
