റിയാദ്: അനുമതിയില്ലാതെ കെട്ടിട നിർമാണം ആരംഭിച്ചാൽ 50000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ്. മുനിസിപ്പാലിറ്റി പുറത്തിറക്കിയ പുതിയ പിഴകളുടെ റിപ്പോർട്ടിലാണ് ഇത് ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡ്, തെരുവ് നിയമലംഘനങ്ങൾ, പൊതു കെട്ടിട ലംഘനങ്ങൾ എന്നിവയ്ക്കുള്ള പിഴകളും മന്ത്രാലയം പുതുക്കി. പരമാവധി പിഴയായി 50000 റിയാൽ നിശ്ചയിച്ചിട്ടുണ്ട്. ലൈസൻസ് ലഭിക്കാതെ കെട്ടിട നിർമ്മാണം ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള ലംഘനങ്ങൾക്ക് ഈ പിഴ ചുമത്തും. ഈ ലംഘനത്തിനുള്ള ഏറ്റവും കുറഞ്ഞ പിഴ 10000 റിയാൽ ആണ്. ലൈസൻസില്ലാതെ കെട്ടിടങ്ങൾ പൊളിക്കുകയോ നവീകരിക്കുകയോ ചെയ്താൽ 2000 റിയാൽ മുതൽ 50000 റിയാൽ വരെയാണ് പിഴ. ഇതിന്റെ ഭാഗമായി മന്ത്രാലയം വിവിധ ഇടങ്ങളിൽ പരിശോധന ആരംഭിച്ചിട്ടുണ്ട്.
![]()
