റിയാദ്: ലോകത്ത് ആദ്യമായി റോബോട്ട് ഉപയോഗിച്ച് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സൗദി അറേബ്യ. റിയാദിലെ കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ ആണ് പൂർണ്ണമായും റോബോട്ട് ഉപയോഗിച്ച് ഒരു മുഴുവൻ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി ചരിത്രം കുറിച്ചത്.
നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ഹെപ്പറ്റോസെല്ലുലാർ കാർസിനോമ എന്നിവ ബാധിച്ച 60 വയസ്സുള്ള ഒരു സ്വദേശിയിലാണ് റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചതെന്നു ആശുപത്രി അധികൃതർ പറഞ്ഞു. പൂർണ്ണമായും റോബോട്ടിക് കരൾ മാറ്റിവയ്ക്കൽ പ്രവർത്തനങ്ങളിൽ കൈവരിച്ച വിജയം അവയവമാറ്റത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന മുന്നേറ്റമാണെന്നു എക്സിക്യൂട്ടീവ് ഡയറക്ടർ ബ്രൂറിംങ് പറഞ്ഞു.
![]()
