ഷാർജ: ഈ വർഷത്തെ കെയർ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അഷ്റഫ് താമരശ്ശേരി(പ്രവാസി സേവാരത്ന പുരസ്കാരം),ഡോ. മനു കുളത്തുങ്കൽ(വിദ്യാരത്ന പുരസ്കാരം),നൗഷാദ് ഹനീഫ(കെയർ ബിസിനസ് എക്സലൻസ് പുരസ്കാരം),എബ്രഹാം ജോർജ്(കെയർ കലാരത്ന പുരസ്കാരം) എന്നിവരാണ് പുരസ്ക്കാര ജേതാക്കൾ.പത്തനംതിട്ട ജില്ലയിലെ ചിറ്റാർ പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയാണ് കെയർ പ്രവാസി അസോസിയേഷൻ.ഒക്ടോബർ ഒന്നിന് അജ്മാൻ ഫ്ളിർട്ട് ക്ലബിൽ നടക്കുന്ന ഓണാഘോഷ പരിപാടികളോടനുബന്ധിച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.ഭാരവാഹികൾ അറിയിച്ചു.അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സാംസ്കാരിക സമ്മേളനം ഉത്ഘാടനം ചെയ്തു.സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കണമെന്ന് പ്രസിഡൻറ് നോബിൾ കരോട്ടുപാറ,രതീഷ് കൊച്ചുവീട്ടിൽ, ഷാജി കൂത്താടി പറമ്പിൽ, അനീഷ് ഇടയിലവീട്ടിൽ,ജോജി തോമസ്, മാത്യു നെടുവേലിൽ,അനു സോജു, സിമി ലിജു എന്നിവർ അറിയിച്ചു
![]()
