കോഴിക്കോട് : വിമാനത്തിൽ കുഞ്ഞിന് സീറ്റ് നിഷേധിച്ച സംഭവത്തിൽ സ്പേസ് ജെറ്റ് നഷ്ടപരിഹാരം നൽകി .
ഈ മാസം 12 നു കോഴിക്കോട് നിന്നും ജിദ്ദക്ക് ഉംറ വിസയിൽ മാതാവിനൊപ്പം യാത്ര ചെയ്ത രണ്ടു വയസുകാരിക്ക് സീറ്റ് നിഷേധിച്ച സംഭവത്തിലാണ് നഷ്ടപരിഹാരം നൽകിയത്.ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് നിഷേധിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ സൗദിയിലെയും ഇന്ത്യയിലെയും വ്യോമയാന മന്ത്രാലയങ്ങൾക്ക് പരാതി കൊടുത്തിരുന്നു.
ഇതിനെ തുടർന്നാണ് നഷ്ടപ്പരിഹാരമായി 33000 രൂപ വിമാനക്കമ്പനി നൽകേണ്ടി വന്നത്.യാത്രയിലുടനീളം മാതാവിന്റെ മടിയിൽ ഇരുത്തി യാത്ര ചെയ്താണ് ജിദ്ദയിൽ എത്തിയത്.
![]()
