തിരുവനന്തപുരം :വരുന്ന ലോക് സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത്
മത്സരിക്കുമെന്നും പ്രധാനമന്ത്രി മോഡി ആണ് എതിർ സ്ഥാനാര്‍ഥിയെങ്കിലും താൻ ജയിക്കുമെന്ന് തിരുവനന്തപുരം എം പി ശശി തരൂർ വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
തിരുവനന്തപുരം ലോക്സഭാ മണ്ഡലം തെരെഞ്ഞെടുപ്പിൽ സീറ്റ് ആർക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ സാഹചര്യം കാണുമ്പോൾ മനസ് മാറിയെന്നും ദേശീയ തലത്തിൽ ഒരു ഭരണമാറ്റം വരണമെന്നും തരൂർ പറഞ്ഞു. നിയമസഭയിലേക്ക് മത്സരിക്കാനുള്ള ആലോചന ഉപേക്ഷിച്ചോ എന്ന ചോദ്യത്തിന് ഓരോ സമയത്തെയും സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു.
![]()
