തിരുവനന്തപുരം : തിരുവനന്തപുരം സ്വദേശി അജ്മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി .കടയ്ക്കാവൂർ തെക്കുഭാഗം രമേശൻ സൈദാത്ത് (53) ആണ് മരിച്ചത്. അജ്മാനിലെ താമസ്ഥലമായ റൗദയിൽ വെച്ച് നെഞ്ചുവേദനയെ തുടർന്ന് അജ്മാൻ ഖലീഫ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മാൻ ഫ്രീസോണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
പിതാവ് : അച്യുതൻ മാതാവ്: ലത, ഭാര്യ : നിഷി, ഒരു മകൻ ഉണ്ട്.
അഷറഫ് താമരശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടി ക്രമങ്ങൾ നടക്കുന്നു.
![]()
