ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയെ അറിയിച്ചു.വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള ഫോറം 6, ഫോറം 6 ബി എന്നിവയില്‍ മാറ്റം വരുത്തുമെന്നും കമ്മീഷന് അറിയിച്ചു.
പുതിയ വോട്ടര്‍മാര്‍ക്കുള്ള ഫോറം 6, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഫോറം 6 ബി തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹര്ജികളിന്മേലാണ് കമ്മീഷന് കോടതിയില്‍ നിലപാട് അറിയിച്ചത്.
![]()
