ജിദ്ദ: റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വിമാനമിറങ്ങി.റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ 10.50 ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനമാന് കന്നിയാത്ര നടത്തിയത്.വ്യാഴം, ശനി ദിവസങ്ങളില്‍ ആഴ്ചയില്‍ രണ്ടുതവണയുള്ള സര്‍വീസിനാണ് തുടക്കം കുറിച്ചത്.കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സൗദി വിഷന്‍-2030ന്റെ ഭാഗ മായുള്ള ആഡംബര ടൂറിസ്റ്റ് കേന്ദ്രമായ ചെങ്കടല്‍ പദ്ധതി (റെഡ് സീ പ്രോജക്റ്റ്സ്) കളുടെ കവാടമായി മാറുകയാണ്.ആദ്യ വിമാനം പറന്നിറങ്ങിയതോടെ റെഡ് സീ ഗ്ലോബല്‍ (ആര്‍എസ്ജി) കമ്പനി റെഡ് സീ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ബ്രാന്‍ഡ് നെയിമും ചിഹ്നവും പുറത്തു വിട്ടു
![]()
