2023 ക്രിക്കറ്റ് ലോകകപ്പ് സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി. ലോകകപ്പിലെ ജേതാക്കൾക്ക് നാല് മില്യൺ യു.എസ്. ഡോളറാണ് (ഏകദേശം 33 കോടി രൂപ) സമ്മാനമായി ലഭിക്കുക. നവംബർ 19-ന് നടക്കുന്ന ഫൈനലിൽ റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 2 മില്യൺ യു.എസ് ഡോളർ (ഏകദേശം 16 കോടി രൂപ) സമ്മാനമായി ലഭിക്കും. ആകെ 10 മില്യൺ ഡോളറാണ് (ഏകദേശം 84 കോടി രൂപ) സമ്മാനത്തുകയായി നൽകുന്നതെന്ന് ഐസിസി അറിയിച്ചു.
![]()
