ദോഹ: ഖത്തർ കൊട്ടാരക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷം സംഘടിപ്പിച്ചു.
അത്ലൻ ക്ലബ് ഹൌസിൽ വെച്ച് സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ ജോസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
കെഫാഖ് പ്രസിഡന്റ് ബിജു കെ.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ചെണ്ട- വാദ്യ മേളത്തോടെയും, വനിതാ ഫോറം നേതൃത്വം നൽകിയ തിരുവാതിരയോടെയും ആരംഭിച്ച ഓണാഘോഷം കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും കായിക മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.സ്ത്രീകളുടെയും പുരുഷന്മാരുടെയും വാശിയേറിയ വടംവലി മത്സരം ഏറെ ശ്രദ്ധ ആകർഷിച്ചു. മനോഹരമായ അത്തപ്പൂക്കളം അനേകരുടെ മനം കവർന്നു.
പരിപാടികൾക്ക് രക്ഷാധികാരി വർഗീസ് മാത്യു, ജനറൽ സെക്രട്ടറി ബിനേഷ് ബാബു, ട്രെഷറർ സിബി മാത്യു,വൈസ് പ്രസിഡന്റ് ബിജു പി. ജോൺ, ജനറൽ കൺവീനേഴ്സ് ആയി പ്രവർത്തിച്ച ജോബിൻ പണിക്കർ, ജോജിൻ ജേക്കബ്, വനിതാ ഫോറം കൺവീനർ ആൻസി രാജീവ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അനീഷ് തോമസ്, സജി ബേബി, ദീപു സത്യരാജൻ, ആശിഷ് മാത്യു എന്നിവർ നേതൃത്വം നൽകി.
![]()
