ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍ ഡി എ യ്ക്കൊപ്പം കൈകോര്‍ത്ത് ജെ ഡിഎസ്. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണു പ്രഖ്യാപനം.28 ലോക്സഭാ സീറ്റുകളില്‍ നാലുസീറ്റുകള്‍ ജെഡിഎസിന് നല്‍കാനാണു ധാരണ.
ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് എന്നിവരും കൂടിക്കാഴ്ചയ്ക്കെത്തിയിരുന്നു. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ എക്സ് പ്ലാറ്റ്ഫോമില്‍ (ട്വിറ്റര്‍) പങ്കുവച്ചിട്ടുണ്ട്.
എന്നാൽ കേരള ഘടകം എൻ ഡി എ പ്രവേശനത്തിന് എതിരാണെന്നും എന്‍ ഡി എ യില്‍ ചേരാനുള്ള ജെഡിഎസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരള ഘടകം തള്ളുകയും ചെയ്യുകയാണെന്ന് അറിയിച്ചിട്ടുണ്ട്.ഒക്ടോബർ 7 നു സംസ്ഥാന കമ്മിറ്റി കൂടി ഭാവി തീരുമാനം കൈക്കൊള്ളുമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.നിലവിൽ ജനതാദൾ (എസ്) എൽ ഡി എഫ് മുന്നണിയിൽ ആണ്
![]()
