തിരുവനന്തപുരം : അക്കൗണ്ടന്റ് ജനറൽ(എ ജി ) രാഷ്ട്രീയം കളിക്കുന്നതായി എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു.
കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ എൽഡിഎഫ് രാജ് ഭവനു മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ട ആൾ മാത്രമാണ് എ ജി.അദ്ദേഹത്തിന് പത്ര സമ്മേളനം വിളിക്കാൻ എന്ത് അധികാരം ആണുള്ളത് .സംസ്ഥാനം നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് എജി തെറ്റായി പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു
![]()
