ന്യൂഡൽഹി :കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇന്ത്യ താത്ക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്.ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വീസ അനുവദിക്കുന്ന അപേക്ഷാ കേന്ദ്രമായ ബിഎൽഎസ് ഇന്റർനാഷനൽ അവരുടെ വെബ്സൈറ്റിലൂടെ അറിയിക്കുകയായിരുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം ബന്ധം വവഷളാകുന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.കാനഡയിലെ ഇന്ത്യക്കാരും ഏറെ ആശങ്കയിലാണ്.വിസ അപേക്ഷ കേന്ദ്രത്തിന്റെ വെബ്സൈറ്റിൽ ‘‘ഇന്ത്യൻ മിഷനിൽനിന്നുള്ള പ്രധാന അറിയിപ്പ്: പ്രവർത്തനപരമായ കാരണങ്ങളാൽ 2023 സെപ്റ്റംബർ 21 മുതൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇന്ത്യൻ വീസ സേവനങ്ങൾ നിർത്തിവച്ചിരിക്കുന്നു,കൂടുതൽ വിവരങ്ങൾക്ക് ബിഎൽഎസ് വെബ്സൈറ്റ് സന്ദർശിക്കുക’’ എന്നാണ് അറിയിപ്പിൽ പറയുന്നത്.
![]()
