ദോഹ :ഇടുക്കി കോട്ടയം എക്സ്പ്പാറ്ററിയറ്റ് സർവീസ് അസോസിയേഷൻ ഖത്തർ ( IKESAQ ) അംഗത്വക്യാമ്പയിന് തുടക്കമായി. ഖത്തറിലെ ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രവാസികൾക്ക് സംഘടനയിൽ അംഗത്വം നേടാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നു ഭാരവാഹികൾ അഭ്യർത്ഥിച്ചു.
ഇന്ത്യൻ എംബസി അംഗീകരത്തോടെ കഴിഞ്ഞ 5 വർഷം ആയി പ്രവർത്തിക്കുന്ന
സംഘടന 24 x 7 ക്രമത്തില്‍ മെഡിക്കൽ ഹെൽപ് ലൈൻ, ജോബ് പോർട്ടൽ, പ്രവാസി വെൽഫയർ സേവനങ്ങള്‍,സ്പോർട്സ് വിങ് എന്നീ സേവനങ്ങൾ ലഭ്യമാക്കിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.അംഗത്വം എടുക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും
ജനറൽ സെക്രട്ടറി മഹേഷ് മോഹനനെ ( 31236370 ) ബന്ധപ്പെടുക
![]()
