ദോഹ :പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ലോക ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി നഗരസഭ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്. പൊതുസ്ഥലത്ത് അല്ലെങ്കിൽ തുറന്ന സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്താൽ 10,000 റിയാലാണ് പിഴ ചുമത്തുക. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത ഉപേക്ഷിക്കണമെന്നും ബീച്ചുകൾ, നിരത്തുകൾ എന്നിവിടങ്ങളിൽ ഭക്ഷണമാലിന്യങ്ങൾ വലിച്ചെറിയരുതെന്നും അധികൃതർ നിർദേശിച്ചു.
![]()
