ജിദ്ദ:കർണ്ണാടക തെരഞ്ഞെടുപ്പ് വിജയം ഇന്ത്യയിലൊട്ടാകെ കോൺഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം നൽകിയെന്ന് കർണ്ണാടക ചീഫ് വിപ്പും കർണ്ണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ടുമായ സലീം അഹമ്മദ് അഭിപ്രായപ്പെട്ടു.
ഹൃസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ അഹമ്മദിനെ ഓ ഐ സി സി ജിദ്ദാ റീജ്യണൽ കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചപ്പോൾ ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചലങ്ങൾ സൃഷ്ടിച്ചു.മാനിഫെസ്റ്റോയിൽ നൽകിയ വാഗ്ദാനങ്ങളിലെ പ്രധാന അഞ്ച് കാര്യങ്ങളിൽ നാലും നൂറും ദിവസത്തിനുള്ളിൽ നടപ്പാക്കാൻ കഴിഞ്ഞത് കോൺഗ്രസ് പാർട്ടിയുടെ ജനങ്ങളോടുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നിശ്ചയ ദാർഢ്യമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സാക്കിർ ഹുസൈൻ എടവണ്ണ , ഗ്ലോബൽ മെമ്പറും ഹെല്പ് ഡെസ്ക് കൺവീനറുമായ അലി തേക്കുതോട് , ഐ ഓ സി പ്രസിഡണ്ട് ജാവീദ് മിയാൻദാദ് എന്നിവർ പങ്കെടുത്തു
![]()
