കുവൈറ്റ് സിറ്റി : കുവൈത്തിലെ സര്ക്കാര് ജീവനക്കാരുടെ ജോലി സമയത്തിൽ മാറ്റം വരുത്താനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് സിവിൽ സർവീസ് കൗൺസിൽ അംഗീകാരം നൽകിയതോടെയാണ് പ്രവൃത്തി സമയം മാറ്റാൻ തീരുമാനമായത്. പുതിയ നിർദേശമനുസരിച്ച് രാവിലെ ഏഴ് മണിക്കും ഒമ്പത് മണിക്കും ഇടയിൽ ഓഫീസുകൾ ആരംഭിക്കും. തുടർന്ന് ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കുന്നതിന് അനുസരിച്ച് ഉച്ചക്ക് ഒന്നര മുതൽ വൈകിട്ട് മൂന്നര വരെയുള്ള സമയത്ത് ജോലി അവസാനിക്കും. സർക്കാർ ജീവനക്കാർക്ക് പ്രതിദിനം ഏഴ് മണിക്കൂറാണ് പ്രവൃത്തി സമയം.
ജോലി ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും 30 മിനിറ്റ് ഗ്രേസ് പിരീഡും അനുവദിക്കും. ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങൾ.
![]()
