തിരുവനന്തപുരം : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ് ഈ വർഷത്തെ സംസ്ഥാന തല പരിസ്ഥിതി അവാർഡ് പ്രഖ്യാപിച്ചു .
നന്മ മരം ചെയർമാൻ ഡോ സൈജു ഖാലിദ് അധ്യക്ഷത വഹിച്ച സമ്മേളനം എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്തു. യൂ പ്രതിഭ എം എൽ എ അവാർഡ് പ്രഖ്യാപിച്ചു.
ഷാജഹാൻ രാജധാനി, ഡോ എ പി മുഹമ്മദ്, സക്കീർ ഒതലൂർ, മുഹമ്മദ് ഷാഫി, അനിത സിദ്ധാർഥ്, ഷീജ നൗഷാദ്, സുൽഫിക്കർ അമ്പലക്കണ്ടി, സമീർ സിദ്ധീഖി, റെജി ജോമി,അർച്ചന ശ്രീകുമാർ,ബൈജു എം ആനന്ദ്, ഹരീഷ് കുമാർ,രാജേഷ് ജോസഫ്,നിഖിൽ, സിന്ധു ആർ, ഷഹ്ന,അനൂപ് കെ എസ്, രാജശ്രീ എന്നിവർ സംസാരിച്ചു.
പൊതു വിഭാഗം : വിഭാഗത്തിൽ ഡോ.പി. ദിലീപിനെയാണ് തെരെഞ്ഞെടുത്തത്. കണ്ണൂർ മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കന്ററി സ്കൂൾ സസ്യ ശാസ്ത്ര അധ്യാപകൻ. പശ്ചിമ ഘട്ടത്തിലെ പുൽവർഗ്ഗങ്ങളെ കുറിച്ചുള്ള പഠനത്തിൽ ഡോക്ടറേറ്റ്. 2001 മുതൽ ജൈവ വൈവിദ്ധ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്നു.
ഒരു ചായ ഒരു ചോല പദ്ധതി യിൽ 412 മരങ്ങൾ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ വളരുന്നു.3 പുതിയ സസ്യങ്ങളെ കണ്ടെത്തി തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് അവാർഡ് .
മാധ്യമം : 24 ന്യൂസ് സീനിയർ റിപ്പോർട്ടർ സമീർ സി ആണ് മാധ്യമ രംഗത്ത് നിന്ന് നിന്ന് ആദരവിന് അർഹനായത്. ഓളോപ്പാറ വിനോദ സഞ്ചാരകേന്ദ്രത്തിനു സമീപം ഉള്ള പരിസ്ഥിതി ദുർബല പ്രദേശങ്ങൾ മണ്ണിട്ട് നികത്തുന്നത് സംബന്ധിച്ച് നടത്തിയ റിപ്പോർട്ട്.
ഡോക്യൂമെന്ററി : കായംകുളം സ്വദേശി അനി മങ്ക് തെരഞ്ഞെടുക്കപ്പെട്ടു .ഹൌസ് ബോട്ടുകൾ കായലിൽ മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഡോക്യൂമെന്ററി അടിസ്ഥാനമാക്കിയാണ്
![]()
