ദുബായ് :അൽഹോസ്ൻ ആപ്പിന്റെ പരിഷ്ക്കരിച്ച പതിപ്പ് പുറത്തിറക്കി യു എ ഇ ആരോഗ്യ മന്ത്രാലയം.നവീകരിച്ച ആപ്പിൽ ജനനം മുതൽ 18 വയസ്സ് തികയുന്നത് വരെയുള്ള കുട്ടികൾക്കുള്ള സമഗ്രമായ വാക്സിനേഷൻ റെക്കോർഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം രാജ്യവ്യാപകമായി കുട്ടികളുടെ വാക്സിനേഷൻ കവറേജിന്റെ ഉയർന്ന ശതമാനം കൈവരിക്കുന്നതിൽ ഈ നവീകരണം നിർണായക പങ്ക് വഹിക്കും.കോവിഡ് -19 മായി ബന്ധപ്പെട്ട കോൺടാക്റ്റ് ട്രെയ്സിംഗിനും ആരോഗ്യ പരിശോധനയ്ക്കുമുള്ള യുഎഇയുടെ ഔദ്യോഗിക ആപ്പ് ആണ് അൽഹോസ്ൻ. ഇപ്പോൾ വാക്സിനേഷനുകൾക്കായുള്ള ദേശീയ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോം കൂടിയാണിത്. ദേശീയ പ്രതിരോധ പദ്ധതി പ്രകാരം കുട്ടികളുടെ വാക്സിനേഷൻ രേഖകളിലേക്ക് പ്രവേശനം നേടാൻ ഇത് സഹായിക്കും. യുഎഇ ഗവൺമെന്റ് കുട്ടികൾക്ക് അവർ ജനിക്കുന്നത് മുതൽ 11-ാം ക്ലാസിൽ എത്തുന്നതുവരെ വാക്സിനേഷൻ നിർബന്ധമാക്കുന്നു.
![]()
