ദുബായ് :65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യു എ ഇ യിലെ റോഡുകളിൽ വിലക്ക്.റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും റോഡ് ഇൻഫ്രാസ്ട്രക്ചറിന്റെ സമഗ്രത സംരക്ഷിക്കുന്നതിനുമായാണ് യുഎഇ ഫെഡറൽ ഗവൺമെന്റ് ദേശീയ റോഡുകളിലൂടെ ഓടാൻ കഴിയുന്ന ഹെവി വാഹനങ്ങളുടെ അനുവദനീയമായ പരമാവധി ഭാരം 65 ടൺ ആയി നിജപ്പെടുത്തിയിരിക്കുന്നത്.
പുതിയ ഫെഡറൽ നിയമം ഈ വർഷം ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും. നിയന്ത്രണം ഒക്ടോബർ 1 മുതൽ വന്നാലും 2024 ഫെബ്രുവരി 1മുതലേ പിഴ ഈടാക്കുകയുള്ളൂ. ഹെവി വാഹന ഉടമകൾക്കും കമ്പനികൾക്കും പുതിയ നിയമവുമായി പൊരുത്തപ്പെടുന്നതിന് നാല് മാസത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്ന് ഊർജ മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയി ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
![]()
