തിരുവനന്തപുരം: കേരളത്തിന്റെ പ്രഥമ പരിഗണ കെ-റെയിലിനു തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രസ്താവിച്ചു. നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.സിൽവർലൈൻ പദ്ധതിക്കു പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്തു നടപടി സ്വീകരിച്ചു എന്നായിരുന്നു നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യം.
കെ–റെയിൽ പദ്ധതിയിൽനിന്ന് പിന്നോട്ടു പോയിരിക്കുന്നത് കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ്. പദ്ധതി പൂർണമായി ഉപേക്ഷിച്ചുള്ള ഒരു തീരുമാനവും സർക്കാർ നിലവിൽ എടുത്തിട്ടില്ലന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
![]()
