മസ്ക്കറ്റ്: ഒമാനിലെ ഇന്ത്യക്കാർക്ക് ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഇന്ന് സെപ്തംബര്‍ പതിനഞ്ച് വെള്ളിയാഴ്ച്ച ഉച്ചക്ക് 2 :30 മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ നടക്കുമെന്ന് മസ്കത്തിലെ എംബസി വൃത്തങ്ങൾ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും.സ്ഥാനപതി അമിത് നാരംഗിനോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും ഓപ്പൺ ഹൗസിൽ പങ്കെടുക്കും.പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ഓപ്പൺ ഹൗസ് സമയം പരാതി ബോധിപ്പിക്കാൻ കഴിയുമെന്നും എംബസി അറിയിച്ചിട്ടുണ്ട്.
![]()
