റിയാദ്: സൗദികൾക്ക് പോലും യൂസഫലി ഒരു മാതൃകയാണെന്ന് സൗദി നിക്ഷേപവകുപ്പ് മന്ത്രി. സൗദിയിൽ ഇന്ത്യക്കാർക്ക് എങ്ങനെ വിജയിക്കാനാവുമെന്ന ചോദ്യത്തിനാണ് സൗദി നിക്ഷേപ വകുപ്പ് മന്ത്രി ഖാലിദ് അൽ ഫാലിഹ് ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ ദില്ലിയിൽ നടന്ന ഇന്ത്യ- സൗദി ബിസിനസ് ഫോറത്തിൽ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.
അദ്ദേഹം ഒരു പോസിറ്റീവ് മാതൃകയാണെന്നും താന്‍ സൗദി അരാംകോ ചെയര്മാനായിരുന്നപ്പോള് അരാംകോയില്‍ ലുലു മാര്‍ക്കറ്റ് തുറക്കുന്നതിനെപ്പറ്റി അദ്ദേഹം സംസാരിച്ചെന്നും ഇപ്പോള്‍ അരാംകോയില്‍ മാത്രം 8 ലുലു മാര്‍ക്കറ്റുകളുണ്ടെന്നും മന്ത്രി പറഞ്ഞു. ‘സൗദിയില്‍ 100 ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്കാണ് ലുലു ഗ്രൂപ്പ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
![]()
