ജിദ്ദ : ബൂഫിയ ജോലിക്കിടയിൽ പൊള്ളലേറ്റു ചികില്‍സയിലായിരുന്ന മലപ്പുറം വേങ്ങര സ്വദേശി മരിച്ചു.വേങ്ങര പൂച്ചോലമാട് സ്വദേശി താട്ടയിൽ മുഹമ്മദ് കുട്ടിയാണ് മരിച്ചത്.മക്ക അൽ നൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ മക്ക കെ എം സി സി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ,ജിദ്ദ വെൽഫെയർ വിങ് പാണ്ടിക്കാട് മുഹമ്മദ് കുട്ടി ,വേങ്ങര മണ്ഡലം കെ എം സി സി പ്രസിഡന്റ് അഹമ്മദ് അച്ഛനമ്പലം എന്നിവർ നേതൃത്വം നൽകുന്നു.
![]()
