ആലപ്പുഴ :കായംകുളം ചേരാവള്ളി മുട്ടത്ത് ദേവീക്ഷേത്രത്തിന് സമീപം കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് വീണ് അന്യസംസ്ഥാന തൊഴിലാളി മരണപ്പെട്ടു. ബീഹാർ സ്വദേശി അജയകുമാർ(35) മരണപ്പെട്ടത്. കായംകുളത്തു നിന്നും അഗ്നിരക്ഷാസേന എത്തി കുടുങ്ങിക്കിടന്നയാളെ പുറത്തെടുത്ത് സേനയുടെ ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
![]()
