ദോഹ :ഇൻകാസ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന സ്നേഹോത്സവ് 2023 നാളെ വൈകിട്ട് സെപ്റ്റംബർ 14 വ്യാഴം വൈകുന്നേരം 6 30ന് ഐ സി ബി കാഞ്ഞാണി ഹാളിൽ വെച്ച് നടക്കും. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തും. പ്രസ്തുത പരിപാടിയിൽ നൗഷാദ് കുമ്മങ്ങോട് , ഹിബ ഷംന തുടങ്ങിയവർ നേതൃത്വം നൽകുന്ന സംഗീത വിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ഏവരെയും കാഞ്ഞാണി ഹാളിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
![]()
