റിയാദ് :ഈജിപ്തിൽ എം.ബി.ബി.എസ് നു ചേരാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി ഈജിപ്ഷ്യൻ ഉന്നതവിദ്യാഭ്യാസ ശാസ്ത്ര -ഗവേഷണ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ
സൗദിയിലെ ക്യാമ്പസ് അബ്രോഡ് എജ്യൂക്കേഷണൽ സർവീസസിന്റെ സഹകരണത്തിൽ “എം.ബി.ബി.സ് ഇൻ ഈജിപ്ത് “എന്ന പേരിൽ കോൺക്ലേവ് സംഘടിപ്പിക്കുന്നു
ഈജിപ്ഷ്യന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ സ്പോട് അഡ്മിഷനും അവസരം ഉണ്ട്.ഈജിപ്ത് ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രാലയം മേധാവി ഡോ. ശരീഫ് യൂസഫ് അഹമ്മദ് സ്വാലിഹ് കോണ്‍ക്ലേവില്‍ മുഖ്യാതിഥിയായിരിക്കും.
റിയാദിലും ജിദ്ദയിലും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കോൺക്ലേവിലും സ്പോട് അഡ്മിഷനിലും ഈജിപ്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും.
ജിദ്ദയിൽ 2023 സെപ്റ്റെംബർ 15 നു വൈകുന്നേരം 3 മണി മുതൽ രാത്രി 7 മണി വരെ ഹാബിറ്റാറ്റ് ഹോട്ടലിലും ,16 നു രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ റിയാദിലെ പാർക്ക് ഇൻ റാഡിസൺ ഹോട്ടലിലുമായാണ് സംഘടിപ്പിക്കുക .
ഈജിപ്തിൽ എംബിബിസ്നും വൈദ്യമേഖലയിലെ ഉപരി പഠനത്തിനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ക്യാമ്പസ് അബ്രോഡ് എജുകേഷനൽ സർവീസസ് മാനേജിങ് ഡയറക്ടർ സൈതലവി കണ്ണൻതൊടിയും ജനറൽ മാനേജർ ഷിഹാബ് പുത്തേഴത്തും,ഇന്റർനാഷണൽ റിലേഷൻ ഓഫീസർ മഷ്ഹൂദും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഈജിപ്തിലെ പ്രസിദ്ധമായ കെയ്റോ ,മൻസൂറ ,ഐൻ ഷംസ് ,നഹ്ദ തുടങ്ങിയ യൂണിവേഴ്സിറ്റികളുടെ എം.ബി.ബി.സ് കോഴ്സുകളിലേക്കും മറ്റു കോഴ്സുകളിലേക്കുമാണ് വിദ്യാർത്ഥികൾക്ക് അവസരം സൃഷ്ടിക്കുന്നത്.
ഈജിപ്ഷ്യൻ ഗവൺമേന്റിന്റെ “സ്റ്റഡി ഇൻ ഈജിപ്ത്” പ്രോഗ്രാം പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് “എം.ബി.ബി.സ് ഇൻ ഈജിപ്ത് “കോൺക്ലേവ് ഒരുക്കുന്നത് .ഈജിപ്ഷ്യൻ ഉന്നത വിദ്യാഭ്യാസ ശാസ്ത്ര -ഗവേഷണ മന്ത്രാലയം സൗദിയിൽ ഇതിന്റെ നടത്തിപ്പിനായി ക്യാമ്പസ് അബ്രോഡ് എജുകേഷനൽ സർവീസസിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് .പ്രൊഫഷണൽ അക്കാഡമിക് ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള വിദ്യാർത്ഥികളുടെ വിശ്വസ്ത പങ്കാളിയാണ് വിദേശ വിദ്യാഭ്യാസ കൺറ്റൽസൻസി സേവനങ്ങൾ നൽകുന്ന ക്യാമ്പസ് അബ്രോഡ് എഡ്യൂക്കേഷണൽ സർവീസസ്.വിദേശത്തു പഠിക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് വിദഗ്ധ മാർഗ്ഗനിർദേശങ്ങളും പിന്തുണയും നൽകുന്നു.സർവ്വകലാശാലകൾ തിരഞ്ഞെടുക്കാനും അപേക്ഷ സാമഗ്രികൾ തയ്യാറാക്കാനും ഫണ്ടിംഗ് സുരക്ഷിതമാക്കാനുമുള്ള സങ്കീർണമായ പ്രക്രിയകൾ പൂർത്തീകരിക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു.
ഈ സ്പോട് അഡ്മിഷൻ ക്യാമ്പിൽ പങ്കെടുക്കുന്നതിനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.(ശിഹാബ് 0580464238 / 0562850081 )
https://bit.ly/480tXqX
![]()
