ദമ്മാം: ദമ്മാം നഗരത്തിലെ അറ്റകുറ്റപണികൾ താത്കാലികമായി നിർത്തിവെക്കാൻ ഗതാഗത മന്ത്രിയുടെ നിർദേശം. നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പണികൾ നിർത്തിവെക്കാൻ മന്ത്രി നിർദേശിച്ചത്. നിർദേശത്തെ തുടർന്ന് പ്രധാന ഹൈവേകളിലെ അറ്റകുറ്റപണികൾ രണ്ടു മാസത്തേക്ക് നിർത്തിവെക്കാൻ തീരുമാനിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു. ട്രക്കുകൾക്ക് നിലവിൽ എല്ലാ റോഡുകളിലൂടെയും നഗരത്തിൽ പ്രവേശിക്കാം എന്ന് നൽകിയിരുന്ന അനുമതിയും താത്കാലികമായി നിയന്ത്രിക്കും.നിലവിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അറ്റകുറ്റപണികൾ നടക്കുന്നത് യാത്രക്കാരെ ഏറെ വലച്ചിരുന്നു. മന്ത്രിയുടെ നിർദേശത്തെ തുടർന്ന് ഇനിമുതൽ ഓരോ ഇടങ്ങളായി പണി പൂർത്തീകരിക്കുമെന്നും മന്ത്രാലം അറിയിച്ചു.സൗദിയിൽ ഏറെ തിരക്കുള്ള നഗരങ്ങളിൽ ഒന്നുകൂടിയാണ് ദമ്മാം.
![]()
