തബൂക് : രാജ്യത്തിന്റെ എല്ലാ മേഖലകളിലും സിവിൽ ഡിഫൻസ് നടപ്പാക്കുന്ന സൈറണുകളുടെ സമയബന്ധിതമായ പരീക്ഷണങ്ങളുടെ ഭാഗമായി ഇന്ന് സെപ്റ്റമ്ബർ പതിമൂന്നിന് ഉച്ചക്ക് ഒരു മണിയ്ക്ക് തബൂക്കിലും സൈറൺ മുഴങ്ങുമെന്നു സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.
അടിയന്തര സാഹചര്യമുണ്ടാവുമ്പോൾ പൊതുജനത്തിന് മുന്നറിയിപ്പ് നൽകാനായി സ്ഥാപിച്ച സൈറണുകളുടെ പരീക്ഷണമാണ് നടക്കുന്നത്.ആരും പരിഭ്രാന്തരാകേണ്ടതില്ല.തബൂക്ക് മേഖലയിലും ദുബ, അൽവജ്ഹ്, ഉംലജ്, തൈമാഅ്, ഹഖ്ൽ,അൽബിദാ ഗവർണറേറ്റുകളിലും മുന്നറിയിപ്പ് സൈറണുകൾ ഉച്ചക്ക് ഒരു മണിക്ക് മുഴങ്ങും.
![]()
