റിയാദ്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായിയുടെ നിര്യാണത്തിൽ
കേരള മാപ്പിള കലാ -അക്കാദമി റിയാദ് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി.കലാ കുടുംബത്തിൽ ഉയര്‍ന്നുവന്ന് തന്റേതായ ഇടം കണ്ടെത്തിയ ആസ്മ മാപ്പിളപാട്ട് രംഗത്ത് തിളങ്ങിയ ഗായികമാരില്‍ ഒരാളാണെന്ന് ഭാരവാഹികൾ അനുശോചന കുറിപ്പിൽ അറിയിച്ചു.
സംസ്ഥാന പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങൾ അസ്മയെ തേടി എത്തിയിട്ടുണ്ട്.
പ്രവാസലോകത്ത് അനവധി സ്റ്റേജുകളിൽ സംഗീതാസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച
ഗായികയുടെ വിയോഗം മാപ്പിള പാട്ട് രംഗത്തു നികത്താനാവാത്ത നഷ്ടമാണെന്ന് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
![]()
