ന്യൂഡൽഹി :G 20 ഉച്ചകോടി ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് എത്തിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ യൂസഫലി അഭിപ്രായപ്പെട്ടു
സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സ്നേഹസരണി സൃഷ്ട്ടിച്ച് സഊദി
ലോകരാജ്യങ്ങൾക്കിടയിലെ പരസ്പര ബന്ധം പൊതുവിൽ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സവിശേഷമായി ഇന്ത്യ -സൗദി ബന്ധത്തിൽ പുതിയ വഴിത്തിരിവ് സൃഷ്ടിക്കുന്നതിനും ജി 20 ഉച്ചകോടി സഹായകമായതായി അദ്ദേഹം പറഞ്ഞു
വാണിജ്യ – വ്യവസായ മേഖലകളിൽ ഒരു നവയുഗപ്പിറവിയ്ക്കാണ് ഡൽഹി ഉച്ചകോടി സാക്ഷ്യം വഹിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഇന്ത്യൻ ജനതയുടെയും പേരിൽ ഹൃദ്യമായ ആതിഥ്യമനുഭവിച്ചതിന്റെ ചാരിഥാർഥ്യമാണ് ലോക നേതാക്കൾക്ക് അനുഭവിക്കാനായത്.
ജി 20 ക്ക് ശേഷമുള്ള സൽമാൻ രാജകുമാരൻ്റെ ഔദ്യോഗിക സന്ദർശനം ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്കാണ് എത്തുകയെന്നും യൂസഫലി കൂട്ടിച്ചേർത്തു.
ദില്ലിയിൽ നടക്കുന്ന ഇന്ത്യ സൗദി വാണിജ്യ ഉച്ചകോടിയിലും കിരീടാവകാശി സൽമാൻ രാജകുമാരൻ്റെ ബഹുമാനാർത്ഥം രാഷ്ട്രപതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിൽ ഒരുക്കുന്ന അത്താഴ വിരുന്നിലും യൂസഫലി സംബന്ധിച്ചു.
![]()
