അയോദ്ധ്യ: അയോധ്യ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്നുള്ള ആഭ്യന്തരവിമാനസര്‍വീസുകള്‍ നവംബറില്‍ ആരംഭിക്കും. മര്യാദ പുരുഷോത്തം ശ്രീരാം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നാണ് വിമാനത്താവളത്തിന് ഔദ്യോഗികമായി പേര് നൽകിയത്. ഒക്ടോബറോടെ നിര്‍മാണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി വിമാനത്താവളത്തിന്റെ ഡയറക്ടര്‍ വിനോദ് കുമാര്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ പ്രധാനനഗരങ്ങളിലേക്ക് വിമാനസര്‍വീസുകള്‍ ആരംഭിക്കും. അയോധ്യ ക്ഷേത്രം നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ഭക്തർക്കായി തുറന്നുകൊടുക്കുന്ന സമയം വിമാനത്താവളവും പൂർണതോതിൽ പ്രവർത്തനം ആരംഭിക്കും.
![]()
