ഷാർജ : ശൈത്യകാല പകർച്ചപ്പനി തടയാൻ ഷാർജയിൽ പ്രതിരോധ കുത്തിവെയ്പ് ഇന്ന് ആരംഭിക്കും.പ്രായമായവരുടെയും ഭിന്നശേഷിക്കാരുടെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവരുടെ വീടുകളിൽ എത്തി ആരോഗ്യ വിഭാഗം ജീവനക്കാർ വാക്സിൻ നൽകുമെന്ന് ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ശൈത്യകാലം തീരുന്നതുവരെയുള്ള വാക്സിൻ ക്യാമ്പയിനിലൂടെ 2000 പേർക്ക് സൗജന്യമായി കുത്തിവെയ്പ്പ് നൽകും
![]()
