റിയാദ് : സംഗീതാസ്വാദകർക്കായി സൗദി ദേശീയ ദിനത്തിൽ റിയാദിൽ കസ്തൂരി കാറ്റ് വീശും.
മനോജ് കെ ജയൻ, സിതാര കൃഷ്ണകുമാർ തുടങ്ങിയവർ പാടി മലയാളികൾ നെഞ്ചോടു ചേർത്ത തേൻ നിലാവ് എന്ന മെഗാ ഹിറ്റ് മ്യൂസിക്കൽ ആൽബത്തിന് ശേഷം റിയാദിലെ പ്രിയപ്പെട്ട യുവ ഗായികമാർ പാടിയ അൻഷാദ് തൃശൂരിന്റെ മറ്റൊരു മ്യൂസിക്കൽ ഹിറ്റ് “കസ്തൂരിക്കാറ്റ് ” പ്രകാശനത്തിനൊരുങ്ങന്നു.മലയാളികളുടെ സ്വന്തം ശ്രേയ ജയ്ദീപിനൊപ്പം സൗദി അറേബ്യയുടെ വേദികളിലെ നിറസാന്നിധ്യങ്ങളായ ഫിദ ഫാത്തിമയും അനാമിക സുരേഷും ആദ്യമായി ഒന്നിക്കുന്ന സംഗീത വിസ്മയം പ്രവാസ ലോകത്തിനു മികച്ച സംഭാവന ആയിരിക്കും.
ജലീൽ കെ ബാവയുടെ വരികൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് അൻഷാദ് തൃശ്ശൂർ ആണ്.
ആൻഫി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച മനോഹരമായ ഈ നൃത്തസംഗീത ആൽബം സംവിധാനം ചെയ്തിരിക്കുന്നത് ഷാനു കൊക്കൂറാണ്.സജിത്ത് ശങ്കർ ( പ്രോഗ്രാമിങ് ),സിംബാദ് (ക്യാമറ),ലിജിത്(മിക്സിങ് ),മെന്റോസ് ആന്റണി ( എഡിറ്റിങ് ),ഉസ്മാൻ (ഡിസൈൻ ) എന്നിവരടങ്ങുന്ന പ്രശ്സ്തരാണ് ഈ സംഗീത ദൃശ്യ വിസ്മയം ഒരുക്കുന്നത്.
![]()
