റിയാദ്: എഫ്. സി. മുറബ്ബ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണ്ണമെന്റിൽ യർമൂക് എഫ്.സി ജേതാക്കളായി. റിയാദിലെ അൽ ഇസ്ഖാൻ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ നിരവധി ടീമുകൾ പങ്കെടുത്തു. വാശിയേറിയ ഫൈനൽ മത്സരത്തിൽ സഫറാത് എഫ്.സി രണ്ടാം സ്ഥാനം കരസ്ഥമാക്കി. മികച്ച കളിക്കാരനായി സുജൻ ലാമയെയും മികച്ച ഗോൾകീപ്പർ ആയി മുഹമ്മദ് ഫൈസലിനെയും മികച്ച ഡിഫൻഡർ ആയി ഫവാസിനെയും ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മുഹമ്മദ് നസീഫ് അർഷാദ് നേയും തെരെഞ്ഞെടുത്തു. സമ്മാനദാന ചടങ്ങിൽ ലുലു ഹൈപ്പർമാർക്കറ്റ് മുറബ ബ്രാഞ്ച്ജനറൽ മാനേജർ സമീർ ചാത്തോളി, ഡെപ്യൂട്ടി ജനറൽ മാനേജർ ഇ.കെ. ഫൈസൽ, മാനേജർമാരായ ഒ.കെ. ഫൈസൽ, ലാലു വർക്കി, ക്ലബ് ഭാരവാഹികളായ നിതിൻ ബഹനാൻ, ഇർഷാദ്, സുഹൈൽ, അബ്ദുനാഫി, ആബിദ് മുണ്ട, ജംഷി തുടങ്ങിയവർ സംസാരിച്ചു.
![]()
