റിയാദ്: റിയാദ് അൽ ഖലീജ് ഡിസ്ട്രിക്ടിൽ മരണപ്പെട്ട കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷൻ പൂലച്ചിറ വയലിൽ വീട്ടിൽ സതീഷ് കുമാർ (51)ന്റെ മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോയി.നാട്ടിൽ നിന്ന് അവധി കഴിഞ്ഞു നാട്ടിൽ നിന്നെത്തിയതിന്റെ പിറ്റേ ദിവസം റൂമിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടപടി ക്രമണങ്ങൾ പൂർത്തീകരിച്ചു വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള ശ്രീലങ്കൻ വിമാനത്തിൽ മൃതദേഹം നാട്ടിലേക്ക് അയച്ചു.റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജനറൽ കൺവീനർ ഷറഫു പുളിക്കൽ, ജാഫർ വീമ്പൂർ, ഹനീഫ മുതുവല്ലൂർ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങൾ പൂർത്തീകരിച്ചത്.
![]()
