ജിസാൻ: ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) ഒരുക്കിയ ജനകീയ ഓണാഘോഷവും കലാവിരുന്നും നിറഞ്ഞ ജനപങ്കാളിത്തവും കലാപരിപാടികളുടെ മികവും കൊണ്ട് ശ്രദ്ധേയമായി മാറി.ഗൃഹാത്വരത്വം ഉണർത്തുന്ന പൂക്കളവും മാവേലിയും പുലികളിയും പങ്കെടുത്തവർക്ക് ആവേശമായി.വിഭവ സമൃദ്ധമായി ഓണസദ്യയും നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
ജിസാൻ ഫുക്ക മറീന ആഡിറ്റോറിയത്തിൽ നടന്ന ആഘോഷപരിപാടികൾ ജല മുഖ്യരക്ഷാധികാരി താഹ കൊല്ലേത്ത് ഉദ്ഘാടനം ചെയ്തു.. ജല കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ഫൈസൽ മേലാറ്റൂർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സതീഷ് കുമാർ നീലാംബരി ഓണസന്ദേശം നൽകി.കോൺസുലേറ്റ് സാമൂഹിക ക്ഷേമ സമിതി അംഗം ഡോ.സയ്യദ് കാശിഫ്, കെ.എം.സി.സി ജിസാൻ കേന്ദ്രകമ്മിറ്റി ചെയർമാൻ ഗഫൂർ വാവൂർ, തനിമ സാംസ് കാരിക വേദി രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു, ജല രക്ഷാധികാരികളായ മനോജ് കുമാർ, മൊയ്തീൻ ഹാജി, സണ്ണി ഓതറ, ജല ട്രഷറർ ഡോ. ജോ വർഗീസ്, ജല വൈസ് പ്രസിഡണ്ടുമാരായ ഡോ.രമേശ് മൂച്ചിക്കൽ, ഹനീഫ മൂന്നിയൂർ, സെക്രട്ടറി അനീഷ് നായർ, ജബ്ബാർ പാലക്കാട് എന്നിവർ ഓണാശംസകൾ നേർന്നു.സ്വാഗത സംഘം ചെയർമാൻ വെന്നിയൂർ ദേവൻ സ്വാഗതവും സെക്രട്ടറി സലാം കൂട്ടായി നന്ദിയും പറഞ്ഞു.അനിൽ അമ്പാടി, ഹഷാദ്അമ്പയക്കുന്നുമ്മൽ എന്നിവർ അവതാരകരായിരുന്നു.
![]()
